തൃശൂര്‍: സ്വകാര്യസ്ഥാപനങ്ങളുടെ പേരില്‍ ക്ലസ്റ്ററുകളും നിരീക്ഷണ കേന്ദ്രങ്ങളും പരസ്യപ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി. പലസ്ഥാപനങ്ങളിലേയും വ്യവസായത്തേയും സല്‍പ്പേരിനേയും ഇത് ദോഷകരമായി ബാധിച്ചുവെന്നാണ് ആക്ഷേപം. വാര്‍ഡുകളുടേയോ സ്ഥലത്തിന്‍റെയോ പേരിലാണ് നിരീക്ഷണ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും സംബന്ധിച്ചുളള അറിയിപ്പുകള്‍ നല്‍കേണ്ടത് എന്ന് മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
പക്ഷെ ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്ഥാപനങ്ങളുടെ പേര് തന്നെ സര്‍ക്കാര്‍ അറിയിപ്പുകളില്‍ പറയുന്നുവെന്നാണ് പരാതി. കളക്ട്രേറ്റിലെ ഫയലില്‍ സ്ഥാപനങ്ങളുടെ പേര് ചേര്‍ക്കുന്നതാണ് പ്രശ്‌നം . മറ്റുജില്ലകളില്‍ ഈ രീതി ഇല്ലെന്നാണ് പറയുന്നത്. ഇനി നിലവില്‍ വരുന്ന കേന്ദ്രങ്ങള്‍ക്കെങ്കിലും സ്ഥാപനങ്ങളുടെ പേര് ചേര്‍ക്കരുതെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

