റാന്നി: വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ റാന്നി പോലീസ് അറസ്റ്റു ചെയ്തു.
റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടില്‍ അതുല്‍ സത്യന്‍ (25) നെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ റാന്നി ബ്ലോക്കുപടി പൗവത്ത് വീട്ടില്‍ രാജീവ് കുമാറാണ് (38) കൊല്ലപ്പെട്ടത്.
14 10-2020 ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അതുലിന്റെ വീട്ടു മുറ്റത്ത് വാക്ക് തര്‍ക്കം നടക്കുകയും ഇരുവരും പരസ്പരം ആക്രമിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജീവ് കുമാറിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

