കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ
സിബിഐ ചോദ്യം ചെയ്യുന്നു. ഹൈക്കോടതി നേരത്തേ കേസിലെ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്തിരുന്നു . അതോടൊപ്പം ലൈഫ് മിഷൻ ആരോപണത്തിൽ സിഇഒ യു. വി ജോസിനെതിരായ അന്വേഷണവും രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.
എന്നാൽ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്‌സിനുമെതിരായ അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ചാണ് സന്തോഷ് ഈപ്പനെ സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലും
യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യും. ഇക്കാര്യം വിജിലൻസ് അറിയിച്ചു.
യൂണിടാക്കിന് നിർമാണ കരാർ ലഭിച്ചതിലും, എം ശിവശങ്കറുമായുള്ള ഈപ്പൻ്റെ കൂടിക്കാഴ്ചയിലും ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ സന്തോഷ് ഈപ്പന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിജിലൻസ് നിലപാട്.

