വീടുകളിലേക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഒറ്റതവണ പാസ് വേഡ് നിർബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ഇനി മുതൽ വീടുകളില്‍ നേരിട്ടുള‌ള പാചകവാതക വിതരണത്തിന് ഒ‌റ്റതവണ പാസ്‌വേര്‍ഡ് . പദ്ധതി നിര്‍ബന്ധമാക്കാന്‍ കമ്പനികൾ തീരുമാനിച്ചു. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു. നവംബര്‍ 1 മുതലാകും ഈ സംവിധാനം നൂറ് സ്‌മാര്‍ട്ട് നഗരങ്ങളില്‍ നടപ്പാക്കുക.

നൂറോളം സ്‌മാര്‍ട്ട് നഗരങ്ങളിലാകും ഇത്തരത്തില്‍ വിതരണം ഉണ്ടാകുക.
ആദ്യപടിയെന്ന നിലയില്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് പാസ്‌വേര്‍ഡ് വേണ്ടി വരുന്നു.

ഒടിപി മുഖേനയാണ് പാസ്‌വേര്‍ഡ് ആക്ടിവേഷൻ . ഒടിപി ലഭിക്കാനുള‌ള നടപടികളും വളരെ ലളിതമാണ്. മൊബൈല്‍ വഴി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാല്‍ മതിയാകും.

എന്നാൽ കൃത്യമായി മേല്‍വിലാസം പുതുക്കാത്തവര്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മേല്‍വിലാസവും ഫോണ്‍നമ്പറും കൃത്യമായിരിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →