ശാസ്താംകോട്ട :70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇക്കുറി ബംഗാള്‍ സ്വദേശി ബുദിന്‍ മര്‍ഡിയെ (ലൊക്കന്‍ -28) തേടിയാണ് എത്തിയത്.
ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനവും ബുദ്ദിൻ മർഡിക്കാണ്. 8 വര്‍ഷം മുന്‍പ് കേരളത്തില്‍ എത്തിയ ബുദിന്‍ താൻ പതിവായി ലോട്ടറി എടുക്കാറുണ്ടെന്ന് പറയുന്നു. മൈനാഗപ്പള്ളി പാണ്ടിച്ചേരില്‍ ലോട്ടറി ഏജന്‍സിയിലെ വില്‍പനക്കാരനായ ബാബുക്കുട്ടന്‍പിള്ളയില്‍ നിന്നു വാങ്ങിയ എഇ 509910 ടിക്കറ്റിനാണ് സമ്മാനം.
വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി പി.എം.സെയ്ദിന്റെ പാലത്തറയില്‍ സിമന്റ് ബ്രിക്‌സ് കമ്പനിയിലാണ് 3 വര്‍ഷമായി ജോലി ചെയ്യുന്നത്. ഭാര്യ: സൗമിനി.