ന്യു ഡല്‍ഹി: ഭീകരസംഘടനയായ ഐസിസില്‍ ഇന്ത്യയില്‍ നിന്നും പോയതില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നുളളവരെന്ന് എന്‍ഐഎ. പാലക്കാട് കാസര്‍കോട് ജില്ലകളില്‍ നിന്നായി 22 പേരാണ് ഒറ്റയടിക്ക് ഐസിസില്‍ ചേര്‍ന്നത്. 2013-14 വര്‍ഷങ്ങളിലായി ഇവര്‍ ഇറാക്കിലേക്കും സിറിയയിലേക്കും കടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ . ഐസിസിനുവേണ്ടിയുളള പോരാട്ടങ്ങളില്‍ കേരളത്തില്‍ നിന്നുളള രണ്ടുപേര്‍ മരിച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍ ബാക്കിയുളളവര്‍ പിന്നീട് ആരുമറിയാതെ തിരിച്ചെത്തിയതായും വിവരമുണ്ട്. മറ്റുപലരും ഇപ്പോഴും ഒളിവിലാണ്. ഇവരെ തിരിച്ചറിഞ്ഞട്ടുണ്ടെന്നും ഇവരുമായി ബന്ധമുളളവരെ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഐസിസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിട്ടാണ് പലരും സിറിയയിലേക്കും ഇറാക്കിലേക്കുമൊക്കെ പോയത്. എന്നാല്‍ ഈ സംഘടനയ്ക്ക് ഇസ്ലാമുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പലരും ഒളിവില്‍ പോയത്.