മരത്തെ പുണരുന്ന കടുവയുടെ ചിത്രത്തിന് ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ്

ലണ്ടന്‍: സൈബീരിയന്‍ വനത്തിലെ വിദൂരതയില്‍ പുരാതന മഞ്ചൂറിയന്‍ വൃക്ഷത്തെ ഉല്ലാസത്തോടെ കെട്ടിപ്പിടിക്കുന്ന കടുവയുടെ ചിത്രത്തിന് ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ്.ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ കേംബ്രിഡ്ജ് ഡച്ചസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഈ ചിത്രം പകര്‍ത്താന്‍ റഷ്യന്‍ ഫോട്ടോഗ്രാഫര്‍ സെര്‍ജി ഗോര്‍ഷ്‌കോവിന് 11 മാസമെടുത്തു. 49,000 എന്‍ട്രികളില്‍ നിന്നുമാണ് ചിത്രം തിരഞ്ഞെടുത്തത്.

കിഴക്കന്‍ റഷ്യയിലെ വിശാലമായ വനപ്രദേശങ്ങളില്‍ വസിക്കുന്ന ഒരു അമുര്‍ അഥവാ സൈബീരിയന്‍ കടുവയാണ് ചിത്രത്തിലുള്ളത്. ചൈനയുടെ അതിര്‍ത്തിയിലും ഉത്തര കൊറിയയിലും കാണപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →