വിസാ കാലാവധി കഴിഞ്ഞതിനേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് കുവൈത്തിലെത്തിയ 19 മലയാളികളെ തിരിച്ചയച്ചു

കുവൈറ്റ് സിറ്റി: കേരളത്തില്‍ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ നഴ്‌സുമാരുള്‍പ്പടെയുളള 19 പേരെ തിരിച്ചയച്ചു. കഴിഞ്ഞദിവസം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കുവൈറ്റിലെത്തിയ 200 പേരില്‍ 19 പേരെയാണ് തിരിച്ചയച്ചത്. ഇവരില്‍ 70 പേരുടെ വിസാ കാലാവധി തീര്‍ന്നതായിരുന്നു. ഇില്‍ 51 പേരെ കുവൈറ്റ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇ-വിസ വഴി രാജ്യത്ത് പ്രവേശിക്കന്‍ അനുവദിച്ചു. 19 പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയി.

എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് വിരലടയാളം രേഖപ്പെടുത്താതെ ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ നേരിട്ടുളള ജീവനക്കാരല്ലെന്ന കാരണത്താലാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. അതേസമയം വിസാ കാലാവധി കഴിഞ്ഞവരെ കുവൈറ്റിലെത്തിച്ച ഏജന്‍സിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →