തൃശൂര്‍: കാറില്‍ കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നുമായി രണ്ടുപേര്‍ എക്സൈസ് പിടിയിലായി. പെരുമ്പാവൂര്‍ വെങ്ങോല കൊംപ്പറമ്പില് അന്‍ഷാദ് (27), പെരുമ്പാവൂര്‍ മുടിക്കല്‍ കുടുംബത്തുകുടി സിന്‍ഷാദ് (25) എന്നിവരാണ് പിടിയിലായത്. കുതിരാനില്‍ വെച്ച് എക്സൈസ് ഇന്റലിജന്‍സും സ്പെഷല്‍ സ്ക്വാഡും ചേര്‍ന്നാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്.
ലക്ഷങ്ങള്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സ്മെത്താംഫീറ്റമിന് എന്ന ലഹരി മരുന്നാണ് ഇവരുടെ കൈവശത്തുനിന്നും കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്നും മരുന്നെത്തിച്ച് തൃശൂര്‍, പെരുമ്പാവൂര്‍, ആലുവാ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നവരാണ് പ്രതികള്‍.
ആഡംബര കാറില്‍ വന്‍തോതില്‍ ലഹരി മരുന്ന് കടത്തുന്നതായി മദ്ധ്യമേഖലാ ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുമാസക്കാലത്തോളം നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലുമാണ് ഇവരെ പിടികൂടന്‍ കഴിഞ്ഞത്.
എക്സ്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ കെ മണികണ്ഠന്, ഷിബു, സതീഷ്,ഷഫീക്ക് ,മോഹനന്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജീന്‍ സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദഗലി, സിവില്‍ എക്സൈസ് ഓഫീസര്‍ ശിവന്, ഡ്രൈവര്‍ റഫീക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

