മാലി ദ്വീപില്‍ നഴ്‌സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: മാലി ദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുളള വിദഗ്ദ നഴ്‌സുമാരെ നോര്‍ക്ക മുഖാന്തിരം ഉടന്‍ തെരഞ്ഞെടുക്കുന്നു, ഐഇഎല്‍ടിഎസി ന് 5.5 ന് മുകളില്‍ സ്‌കോര്‍ നേടിയ നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉളള പുരുഷ-വനിത നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം 53,000 മുതല്‍ 67,000 വരെ ഉയര്‍ന്ന പ്രായ പരിധി 45. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.orgവെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഒക്ടോബര്‍ 31.കൂടുതല്‍ വിവരങ്ങള്‍ക്ക ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടേണ്ടതാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →