കൊച്ചി: ലൈഫ് മിഷന് പദ്ധതിയില്‍ കോണ്‍സുലേറ്റില്‍ നിന്ന് 7 കോടി രൂപ എത്തിയതായി ബാങ്ക് മനേജര്‍മാരുടെ മൊഴി. രണ്ട് ബാങ്കുകളിലായാണ് കോണ്‍സുലേറ്റില്‍ നിന്ന ആദ്യഗഡു എത്തിയത്. ഫെഡറല്‍ ബാങ്കിലും ആക്സിസ് ബാങ്കിലിലൂമായിഏഴുകോടിരൂപയാണ് എത്തിയത്. ഫ്ളാറ്റിന്ന്റെ നിര്‍മ്മാണത്തിനും ആശുപത്രിക്കും പ്രത്യേകമായാണ് ഈ തുകയെത്തിയതെന്നും വിജിലന്‍സിന് ബാങ്ക് മാനേജര്‍മാര്‍ മൊഴിനല്‍കി.
ലൈഫ്മിഷന് പദ്ധതിക്കായി ഏഴുകോടി രൂപയും ആശുപത്രി കെട്ടിടം പണിയാന്‍ 2 കോടിരൂപയുമാണ് രണ്ട് അക്കൗണ്ടിലുമായി എത്തിയതെന്ന് മാനേജര്‍മാര്‍ വ്യക്തമാക്കി. ഇതില്‍ നിന്നാണ് യൂണിടാക് 4.2 കോടി രൂപ കമ്മീഷന് നല്‍കുന്നതിനായി പിന്‍വലിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യൂണിടാക്കിന്റെയും സരിത്തിന്റെയും സന്ദീപ് നായരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്മീഷന് ഇടപാടുകള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കും വിധമാണ് മാനേജര്‍മാരുടെ മൊഴികള്‍
ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ. കൊച്ചിയലും തൃശൂരിലുമായാണ് അന്വേഷണം നടക്കുന്നത്.