ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുളള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (കേരള) സൊസൈറ്റിയിൽ ഓഫീസ് സൂപ്രണ്ട് കം അക്കൗണ്ടന്റ് ഡെപ്യുട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവരും 35700-75600 എന്ന ശമ്പള സ്‌കെയിലിൽ അധികരിക്കാതെ ശമ്പളം ലഭിക്കുന്നതുമായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാര മേഖലയിൽ മുൻപരിചയമുളളവർക്കും മുൻഗണന. അപേക്ഷാ ഫോം (ഫോറം നം. 144, പാർട്ട് 1 കെ.എസ്.ആർ), ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുളള നിരാക്ഷേപ പത്രം എന്നിവ സഹിതം ഡയറക്ടർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്, ദേവി ഡോർ നം. 2, ആൽത്തറ, വെളളയമ്പലം, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ 28 ന് വൈകുന്നേരം നാലിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2310441 (വൈകുന്നേരം നാല് വരെ).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →