തിരുവനന്തപുരം: അശ്ളീല യൂട്യൂബർ വിജയ് പി നായര്‍ക്ക് ജാമ്യം. ‘ 25,000 രൂപയുടെ ബോണ്ടില്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വീട്ടില്‍ അതിക്രമിച്ച് കടന്ന് തന്നെ മര്‍ദിച്ചെന്ന പരാതിയില്‍ വിജയ് പി നായര്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടാളികള്‍ക്കുമെതിരെയും പരാതി നല്‍കിയിരുന്നു.ഈ കേസിൽ മൂവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി