വാഷിംഗ്ടണ്‍: ജോണ്സണ് & ജോണ്സണ് കമ്പനി മനുഷ്യരിലെ കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണത്തിന് വിധേയനായ ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചത്.
വാക്സിന് സ്വീകരിച്ചതിന് ശേഷം വ്യക്തിയുടെ ആരോഗ്യ നില മോശമാകുകയായിരുന്നു. ഇദ്ദേഹത്തിന് ബാധിച്ച രോഗമെന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചതോടെ വാക്സിന് പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി പിന്‍വലിച്ചു.
2020 സെപ്റ്റംബര്‍ 23 മുതലാണ് ജോണ്സണ് ആന്‍ഡ് ജോണ്സണ് മനുഷ്യരില്‍ വാക്സിന് പരീക്ഷണം ആരംഭിച്ചത്. വാക്സിന് പരീക്ഷണം വിപുലമായ രീതിയില്‍ നടത്തുന്നതിന് 60,000 പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് വാക്സിൻ്റെ പരീക്ഷണം നടത്തുന്നത്. കുരങ്ങുകളിലായിരുന്നു വാക്സിൻ്റ ആദ്യഘട്ട പരീക്ഷണം നടത്തിയത്.

