തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 -10 -2020 തിങ്കളാഴ്ച രാത്രി മുതല്‍ മൂത്ര തടസ്സം കഠിനമായതോടെ തൃശൂര്‍ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുയായിരുന്നു. ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുള്ളതിനാല്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
2020 സെപ്തംബര്‍ 24 നാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അക്കിത്തം അര്‍ഹനായി. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു

