പാപം നടന്ന അള്‍ത്താര കത്തിച്ച് ആർച്ച് ബിഷപ്പ്

ലൂസിയാന: രണ്ട് സ്ത്രീകള്‍ക്കൊപ്പം വൈദീകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അള്‍ത്താര അതിരൂപതാ ആർച്ച് ബിഷപ്പ് നേരിട്ടെത്തി കത്തിച്ചുകളഞ്ഞു. ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച് ബിഷപ്പ് ഗ്രിഗോറി റെയ്മണ്ട് ആണ് പളളിയില്‍ നേരിട്ടെത്തി അള്‍ത്താര കത്തിച്ചത്. പളളിയുടെ വിശുദ്ധി പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനുളള ആചാരപരമായ ചടങ്ങുകള്‍ ഇദ്ദേഹം നടത്തിയതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പളളിയിലെ അള്‍ത്താരയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അത് ചിത്രീകരിക്കുകയും ചെയ്ത വൈദീകന്‍ അറസ്റ്റിലായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അമേരിക്കയിലെ ലൂസിയാനയില്‍ കത്തോലിക്കാ വൈദീകനെയാണ്. കഴിഞ്ഞ ഒക്ടോബര്‍ 8 ന് അറസ്റ്റ് ചെയ്തത് .ലൂസിയാനയിലെ പേള്‍ റിവറിലുളള സെയ്ന്‍റ് പീറ്റര്‍ ആന്‍റ് പോള്‍ റോമന്‍ കത്തോലിക്കാ പളളിയിലെ വൈദീകനായ ട്രാവിസ് ക്ലാര്‍ക്കാണ് പിടിയിലായ വൈദീകന്‍.

വൈദീകന്‍ ഒരേസമയം രണ്ട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അള്‍ത്താര നിറയെ സെക്‌സ് കളിപ്പാട്ടങ്ങള്‍ വച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് സാക്ഷി വെളിപ്പെടുത്തി. തന്റെ ഫോണില്‍ ഇതെല്ലാം പകര്‍ത്തിയശേഷം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

ട്രാവിസിനൊപ്പം രണ്ട് സ്ത്രീകളേയും പോലീസ് അറസ്റ്റ് ചെയ്തു . വൈദീകനൊപ്പമുളള ലൈംഗിക ബന്ധം ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സ്ത്രീകള്‍ മൊഴിനല്‍കിയത്.പൊതുസ്ഥലത്തുളള അശ്ലീല പ്രദര്‍ശനം അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പോണ്‍ ചിത്രങ്ങളിലെ നടിയാണെന്നാണ് പോലീസ് പറയുന്നത്. ട്രാവിസിനെ അതിരൂപത സസ്‌പ്പെന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →