പരോളിൽ നിന്നും ചാടിയ ‘ഷാർപ്പ് ഷൂട്ടർ’ പൊലീസിൻ്റെ വലയിലായി

മുംബൈ: പരോളിൽ നിന്നും ചാടിയ കൊടും ക്രിമിനൽ മൂന്നു മാസത്തിനു ശേഷം പൊലീസിൻ്റെ വലയിലായി. 2000 ൽ ബോളിവുഡ് സംവിധായകൻ രാകേഷ് റോഷനെ ആക്രമിച്ച കേസിലെ പ്രതിയായ സുനിൽ വി ഗെയ്ക്വാദ് (52) ആണ് പൊലീസിൻ്റെ പിടിയിലായത്. 11 കൊലപാതകങ്ങളിലെയും 7 കൊലപാതക ശ്രമങ്ങളിലെയും പ്രതിയാണ് ‘ഷാർപ്പ് ഷൂട്ടർ ‘ ആയ ഇയാൾ. മഹാരാഷ്ട്രയിലെ താനെയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച (9/10/20) രാത്രി ഒൻപത് മണിയോടെയാണ് കൽവയിലെ പാർസിക് സർക്കിൾ പ്രദേശത്ത് നിന്ന് സുനിൽ വി ഗെയ്ക്വാഡിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

“ഗെയ്‌ക്‌വാഡ് പാർസിക് സർക്കിൾ ഏരിയയിലേക്ക് വരുന്നതായി ഞങ്ങൾക്ക് സൂചന ലഭിച്ചു. അതനുസരിച്ച് ഞങ്ങൾ ഒരു കെണി വച്ചു. അയാൾ ആ കെണിയിൽ വന്നു കയറി” സെൻട്രൽ ക്രൈം യൂണിറ്റ് സീനിയർ ഇൻസ്പെക്ടർ അനിൽ ഹോൺറാവു പറഞ്ഞു. 2000 ജനുവരിയിൽ മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള സാന്താക്രൂസ് ഓഫീസിന് പുറത്ത് വച്ചാണ് റോഷന് വെടിയേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →