കോലാലംപൂർ: സമുദ്രാതിർത്തിയിൽ അതിക്രമിച്ചുകയറിയതിന് 60 ഓളം ചൈനീസ് പൗരന്മാരെ മലേഷ്യൻ അധികൃതർ കസ്റ്റഡിയിലെടുത്തു.
ചൈനയിൽ രജിസ്റ്റർ ചെയ്ത ആറ് മത്സ്യബന്ധന കപ്പലുകളും അധികൃതർ പിടിച്ചെടുത്തു. തെക്കൻ സംസ്ഥാനമായ ജോഹോർ തീരത്ത് അതിക്രമകാരികളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മലേഷ്യൻ മാരിടൈം എൻഫോഴ്‌സ്‌മെന്റ് ഏജൻസി (എംഎംഇഎ) പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചു. വെള്ളിയാഴ്ച (9/10/2020)യാണ് ഇവരെ കസ്റ്റഡിയിയിലെടുത്തത്.
2016 നും 2019 നും ഇടയിൽ മലേഷ്യൻ സമുദ്ര ഭാഗത്ത് ചൈന 90 ഓളം കടന്നു കയറ്റങ്ങൾ നടത്തിയിരുന്നു എന്നാണ് മലേഷ്യ പറയുന്നത്. ദക്ഷിണ ചൈനാ കടലിന്റെ ഭാഗങ്ങൾക്കായി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നടന്നു വരികയുമാണ്.