തൃശൂർ: ലൈഫ് മിഷന് ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഫ്ളാറ്റിന്റെ ബലപരിശോധന നടത്താൻ നീക്കം. ഫ്ളാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ വിജിലന്‍സ് അന്വേഷണ സംഘം പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. ഇതിന് മുന്നോടിയായി ക്രമക്കേടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ 12 -10 -2020 തിങ്കളാഴ്ച വടക്കാഞ്ചേരിയിൽ പദ്ധതി പ്രദേശത്ത് നേരിട്ടെത്തും.
ഇതിനായി ലൈഫ് മിഷൻ പദ്ധതി ചുമതലയുണ്ടായിരുന്ന തൃശൂരിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. പ്രാദേശികമായി ശേഖരിക്കേണ്ട വിവരങ്ങളും തേടും. അനധികൃതമായി വൈദ്യുതി ലഭിച്ചുവെന്ന കാര്യത്തിലും കൂടുതൽ അന്വേഷണം നടത്തും.
കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും വിജിലൻസ് അടിയന്തിരമായി ചോദ്യം ചെയ്യും. ഇതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും.

