കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍(74) അന്തരിച്ചു. 08-10-2020, വ്യാഴാഴ്ച ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

രാം വിലാസ് പസ്വാന്റെ മകനും എല്‍.ജെ.പി നേതാവുമായ ചിരാഗ് പാസ്വാന്‍ തന്നെയാണ് രാം വിലാസ് പാസ്വാന്റെ മരണം വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ആറ് തവണ കേന്ദ്രമന്ത്രിസഭാംഗം ആയിരുന്നു അദ്ദേഹം.

രാം വിലാസ് പാസ്വാൻ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി വാക്കുകൾക്ക് അപ്പുറത്ത് ഞാൻ ദുഃഖിതനാണ്. രാജ്യത്ത് ഒരിക്കലും നിറയാത്ത ശൂന്യതയുണ്ട്. ശ്രീരാം വിലാസ് പാസ്വാൻ വ്യക്തിപരമായ നഷ്ടമാണ് എനിക്ക് ഒരു സുഹൃത്തിനെയും വിലപ്പെട്ട സഹപ്രവർത്തകയും നഷ്ടപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →