കൊല്‍ക്കത്ത: എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ 4000 രൂപയ്ക്ക് മാതാപിതാക്കള്‍ വിറ്റു. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലാണ് സംഭവം.
പൊലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.
കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തങ്ങളുടെ പെണ്‍കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ഇവരുടെ ഉപജീവനമാര്‍ഗം ഇല്ലാതായി. പണമില്ലാതായതോടെയാണ് കുഞ്ഞിനെ വിൽക്കാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

