ജിസ് മോൻ കൊലപാതക കേസിൽ മുഖ്യ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ കഞ്ചാവ് സംഘത്തിൻ്റെ കുത്തേറ്റു മരിച്ച ജിസ്മോൻ കൊലപാതകക്കേസിൽ മൂന്നു പേര്‍ കൂടി അറസ്റ്റില്‍.

കേസിലെ മുഖ്യ പ്രതികളായ ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടില്‍ മനു മണി (24) ഇടപ്പള്ളി കുന്നുംപുറത്ത് അജയ് കെ. സുനില്‍ (19) തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്ടി (20) എന്നിവരാണ് അറസ്റ്റിലായത്.

4-10 -2020 ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി സ്വദേശി ജിസ്മോന്‍ കുത്തേറ്റ് മരിച്ചത്. കേസിൽ മറ്റൊരു പ്രധാന പ്രതി മനു മണിയെയും അയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടു പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജിസ്മോനും പ്രദേശത്തെ മറ്റൊരു കഞ്ചാവ് വില്‍പ്പന സംഘവും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തല്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.ബൈക്കിലെത്തിയ മൂന്നംഗ സംഘം ജിസ്മോനെ വിളിച്ച്‌ വരുത്തിയ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →