സിഡ്നി: ദക്ഷിണ ധ്രുവത്തിനു മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും വിസ്തൃതമായതെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) . ഓഗസ്റ്റ് മധ്യത്തോടെ വിസ്തൃതി വർദ്ധിച്ചു വന്ന ഓസോൺ ദ്വാരം ഒക്ടോബർ ആദ്യവാരത്തിൽ എത്തിയതോടെ 24 ദശലക്ഷം ചതുരശ്ര കിലോമീറ്ററായി മാറി.
ഓസോൺ ശോഷണത്തിനു കാരണമായ വ്യാവസായിക പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.