ന്യൂ ഡൽഹി: ഐ എഫ് എസ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥർക്ക് ആശംസകൾ നേർന്നു.
“ഐ.എഫ്.എസ് ദിനത്തിൽ എല്ലാ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥർക്കും ആശംസകൾ. ദേശീയ താൽപര്യങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പ്രചാരം നൽകിക്കൊണ്ട് രാഷ്ട്രത്തോടുള്ള അവരുടെ സേവനം പ്രശംസനീയമാണ്. വന്ദേഭാരത് ദൗത്യത്തിലും കോവിഡുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും നമ്മുടെ പൗരന്മാരെയും മറ്റു രാജ്യങ്ങളെയും സഹായിക്കാൻ അവർ നടത്തിയ പരിശ്രമങ്ങൾ ശ്രദ്ധാർഹമാണ്” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.