കൽപറ്റ : വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി. പി ജലീൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിൻ്റെ മജിസ്റ്റിരിയൽ റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. വെടിവയ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്നാണ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് പറയുന്നത്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. അതേ സമയം ഫോറൻസിക് റിപ്പോർട്ടിനു വിരുദ്ധമായാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് .
വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീൽ വെടിയുതിർത്തിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല എന്നായിരുന്നു ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞത്. സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പോലീസിന്റെ തോക്കിൽ നിന്നുള്ളതാണ് എന്നും ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
2019 മാര്‍ച്ച് ആറിനാണ് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവർത്തകൻ മഞ്ചേരി സ്വദേശി സി പി ജലീല്‍ കൊല്ലപ്പെടുന്നത്.

