സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ചെറുതോണി:  സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയ 64 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി  കൈതപ്പാറ  ചെറുപറമ്പില്‍ ജോര്‍ജിനെയാണ്  കഞ്ഞിക്കുഴി പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. 

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ്  ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് തൊടുപുഴ വനിതാ ഹെല്‍പ്പ ലൈനില്‍ അറിയിച്ചു. കഞ്ഞിക്കുഴി  സിഐ മാത്യു ജോര്‍ജിന്‍റെ  നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

മൂന്നാം ക്ലാസുമുതല്‍ താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. വിവാഹിതരായ രണ്ട് മക്കളുടെ പിതാവാണ്  ജോർജ്ജ്. ഭാര്യ മരണമടഞ്ഞതിനേ തുടര്‍ന്ന് ഇയാള്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →