പാലക്കാട് : മലമ്പുഴ ഉദ്യാനത്തിലെ യക്ഷിയുടെ നിര്‍മ്മാണത്തില്‍ കാനായി കുഞ്ഞിരാമന്‍റെ സഹായി ആയിരുന്ന നബീസ (80) ഓര്‍മ്മയായി. മലമ്പുഴ അണക്കെട്ടിനോടനുബന്ധിച്ച നിര്‍മ്മാണം നടന്ന യക്ഷി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയരുന്നു. 1967 ലാണ് യക്ഷിയുടെനിര്‍മ്മാണം നടന്നത്.
30 അടി ഉയരമുളള യക്ഷിയുടെ രൂപം കാനായി നിര്‍മ്മിക്കുമ്പോള്‍ സര്‍ക്കാര്‍ 5 ജീവനക്കാരെ സഹായികളായി വിട്ടുനല്‍കിയിരുന്നു. നബീസ സഹായി മാത്രമല്ല മോഡല്‍ കൂടിയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജീവിതാവസാനത്തില്‍ വലിയ സാമ്പത്തീക ബുദ്ധിമുട്ടുകളിലൂടെയായിരുന്നു നബീസ പോയിരുന്നത്. അസുഖങ്ങളുമായി തളളിനീക്കുമ്പോഴും ആരുടേയും സഹായമെത്തിയല്ലെന്നുമാത്രമല്ല അവഗണനകള്‍ മാത്രമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. .
ലളിതകലാ അക്കാദമി യക്ഷിയുടെ 50-ാം വാര്‍ഷികം ആഘോഷിച്ചപ്പോഴും നബീസയെ അവഗണിച്ചു. നബീസക്കു പുറമേ വേലായുധന്‍, പഴനിസ്വാമി, കിട്ട രാജു ഐശുമ്മ എന്നിവരും നിര്‍മ്മാണ സഹായത്തിനുണ്ടായിരുന്നു. രണ്ടുപേര്‍ മാത്രമാണ് യക്ഷിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്തവരില്‍ ഇനി ജീവി്ച്ചിരിപ്പുളളത്.
മലമ്പുഴ ചെറിനാട് നബീസ മന്‍സില്‍ പരേതനായ പൈന്തുവാണ് ഭര്‍ത്താവ്. ഇസ്മായില്‍, ,ഷാഹുല്‍ ഹമീദ്, അബ്ദുള്‍ ഖാദര്‍, ,അബ്ദുളള, ആമിനാ എന്നിവര്‍ മക്കളാണ്. മരുമക്കള്‍ റഹ്മത്ത്, നബീസ, ജെസീന, ഷക്കീല

