സൗദിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ

റിയാദ് : സൗദിയിൽ മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) മരിച്ചത്.

റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് സൗമ്യ. ഒന്നരവർഷമായി അൽജസീറയിൽ ജോലി ചെയ്യുകയായിരുന്നു.

8-10 -2020 വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്.

ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →