എ ഡി 79ല്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ച വ്യക്തിയുടെ മസ്തിഷ്‌ക കോശങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ന്യൂയോര്‍ക്ക: ലോകത്തിലെ ഏറ്റവും പ്രശസ്തമായ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് നേപ്പിള്‍സിലെ വെസൂവിയസ് പര്‍വ്വതം, എ ഡി 79 ല്‍ ഈ അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ മരിച്ച വ്യക്തിയുടെ മസ്തിഷ്‌ക കോശങ്ങള്‍ കണ്ടെത്തി ഗവേഷകര്‍. ഈ കോശങ്ങള്‍ സുഷുമ്നാ നാഡി അല്ലെങ്കില്‍ സെറിബെല്ലം എന്നിവയുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു.റോമന്‍ നഗരങ്ങളായ പോംപൈ, ഹെര്‍ക്കുലാനിയം, ഒപ്ലോണ്ടിസ്, സ്റ്റേബിയ എന്നിവ വരെ നാമാവശേഷമാക്കിയ അഗ്നി പര്‍വത സ്‌ഫോടനമായിരുന്നു 79ല്‍ നടന്നത്.

ഏകദേശം 2000 വര്‍ഷം പഴക്കമുള്ള കോശങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അഗ്നി പര്‍വ്വത സ്‌ഫോടനത്തെ അതിജീവിച്ച് നിലനില്‍ക്കുന്ന മനുഷ്യ മസ്തിഷ്‌ക അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് ഹെര്‍ക്കുലാനിയം അധികൃതര്‍ പറഞ്ഞു. ഏകദേശം 20-25 വയസുവരുന്ന വ്യക്തിയുടെതാണ് ഈ അവശിഷ്ടങ്ങള്‍. കോശങ്ങള്‍ 520 ഡിഗ്രി സെല്‍ഷ്യസ് വരെ വേഗത്തില്‍ ചൂടാക്കുകയും വേഗത്തില്‍ തണുക്കുകയും ചെയ്തതിനാലാണ് കോശങ്ങള്‍ സംരക്ഷിക്കപ്പെട്ടതെന്ന് ഗവേഷകര്‍ കരുതുന്നു. പ്‌സോസ് വണ്‍ എന്ന ശാസ്ത്ര ജേണലില്‍ പുതിയ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →