മലപ്പുറം : മലപ്പുറത്തെ 07-10-2020 ബുധനാഴ്ച 1350 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1224 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത് 84 പേർക്ക് ഉറവിടമറിയാത്ത രോഗ ബാധയാണ്. 743 പേർ രോഗമുക്തി നേടി.
15 പേർ വിദേശരാജ്യങ്ങളിൽ നിന്നും 15 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 29,102 രോഗബാധിതരിൽ 21,280 പേർക്കാണ് രോഗമുക്തി ഉണ്ടായത്.