കാസർകോഡ് : വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ നീലേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ ഒഴിവുള്ള ബ്ലോക്ക് പ്രൊജക്ട് അസിസ്സ്റ്റന്റ് (രണ്ട് ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,എഞ്ചിനിയറിങ്,ടെക്‌നോളജി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. തദ്ദേശ സ്വയംഭരണ സ്ഥാപന (സര്‍ക്കാര്‍ തലത്തില്‍) കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയം അഭികാമ്യം. എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 23 നകം ജില്ലാ പ്രോഗ്രാംഓഫീസ് സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് പിന്‍ – 671123 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04994 256660