കണ്ണൂർ തില്ലങ്കേരി ഇനി സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത്

കണ്ണൂർ: സമ്പൂര്‍ണ തരിശുരഹിത ഗ്രാമത്തിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന തില്ലങ്കേരി ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്ന നേട്ടം കൂടി. ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം, അജൈവ മാലിന്യശേഖരണ കേന്ദ്രം സ്ഥാപിക്കല്‍, ബ്ലോക്ക്തല ആര്‍ ആര്‍ എഫ് കേന്ദ്രം മുഖാന്തിരം തരം തിരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറല്‍, തൊഴിലുറപ്പ് പദ്ധതി പ്രകാരം വാര്‍ഡുകളില്‍ മിനി എം സി എഫ്  സ്ഥാപിക്കല്‍, വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, പൊതു ശൗചാലയം എന്നിവ ഒരുക്കിക്കൊണ്ടാണ് പഞ്ചായത്ത് ശുചിത്വ പദവി കൈവരിച്ചത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ശുചിത്വ പദവിയിലേക്കുയര്‍ത്തുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായാണ് തില്ലങ്കേരിയും ശുചിത്വ പദവി നേടിയത്.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി റോസമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് അധ്യക്ഷനായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി കെ കാര്‍ത്ത്യായനി, അംഗം എം പ്രശാന്തന്‍, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഷൈമ, സെക്രട്ടറി അശോകന്‍ മലപ്പിലായി, പി കെ ശ്രീധരന്‍, പി കെ രാജന്‍, ടി മുനീര്‍, സി വി രാധാകൃഷ്ണ്‍, ജയിംസ് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8409/Clean-panchayath-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →