ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് സ്വര്‍ണാഭരണം തട്ടിയിരുന്ന മുന്‍ ടെക്കി അറസ്റ്റില്‍

ബംഗളൂരു: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട്, അവരെ പിന്തുടര്‍ന്ന് കൃത്യമായ അവസരം കണ്ടെത്തി സ്വര്‍ണം തട്ടിയെടുത്തിരുന്ന മുന്‍ ബംഗളൂരു ടെക്കി അറസ്റ്റില്‍. ഇയാളില്‍ നിന്ന് 3,74 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 15 സിമ്മുകളും പിടിച്ചെടുത്തു. ഏകദേശം 70 ഓളം കേസുകളില്‍ പ്രതിയായ ജയകുമാറാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ മുത്തുരാജ് പറഞ്ഞു.

തന്റെ ഇരുചക്രവാഹനത്തില്‍ നഗരം ചുറ്റി സഞ്ചരിച്ച് ഒറ്റയ്ക്കായ സ്ത്രീകളെ നിരീക്ഷിക്കുകയും കുറച്ചുകാലം അവരെ പിന്തുടര്‍ന്ന് ശരിയായ അവസരം കണ്ടെത്തി ആഭരണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ജയകുമാറിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.ഇയാള്‍ക്കെതിരേ നിരവധി വാറന്റുകള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടായിരുന്നു. 2019 ഒക്ടോബറില്‍ ബെംഗളൂരു കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ വ്യക്തിയാണ് ജയകുമാറെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →