കുരുക്ക് മുറുകി വി.മുരളീധരൻ. പ്രോട്ടോക്കോൾ ലംഘിച്ച് സ്മിതാ നായരെ പങ്കെടുപ്പിച്ചത് അന്വേഷിക്കണമെന്ന് കേന്ദ്രം

ഡല്‍ഹി : ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രി തല സമ്മേളനത്തില്‍ പ്രോട്ടോക്കോൾ ലംഘിച്ച് സ്മിതാ നായരെ പങ്കെടുപ്പിച്ചതിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂരിൻ്റെ പരാതിയിലാണ് നിർദ്ദേശം.

കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ അനുമതിയോടെയാണ് യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതെന്നാണ് സ്മിത നായരുടെ വിശദീകരണം . പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കേണ്ടത് താനാണോ എന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. എന്നാൽ മന്ത്രി അവര്‍ക്ക് മാത്രമല്ലല്ലോ അനുമതി നൽകിയത് എന്ന് പിന്നീട് തിരുത്തുകയായിരുന്നു.
മന്ത്രിയും സ്മിതയും പറയുന്നത് നുണയാണ് എന്നാണ് സലിം മടവൂർ പ്രതികരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →