കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പട്ടാപ്പകല്‍ രണ്ടംഗ സംഘം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി ആഭരണവുമായി കടന്നുകളഞ്ഞു. ടൗണിലെ പ്രശാന്ത് ജ്വല്ലറിയില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. 2020 ഒക്ടോബര്‍ 5ന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം .
ജ്വല്ലറി ഉടമ പ്രതീഷ് ട്രേയിലുളള ആഭരണങ്ങള്‍ അടുക്കി വെയ്ക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ജ്വല്ലറിക്കത്തേക്ക് കയറിവരുകയും സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ട്രേ തട്ടിയെടുക്കുകയുമായിരുന്നു. സംഘത്തിലെ രണ്ടാമത്തെയാള്‍ റോഡിന്‍റെ എതിര്‍ഭാഗത്ത് ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് നില്‍ക്കുകയും കൃത്യസമയത്ത് ജ്വല്ലറിക്കുമുമ്പിലെത്തി ട്രേ കൈക്കലാക്കിയ ആളെ കയറ്റി അതിവേഗതയില്‍ പോവുക യുമായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ചുപോയതെന്ന് ഉടമ പറയുന്നു. ദൃശ്യയങ്ങള്‍ സമീപത്തെ സിസി ടിവിിയില്‍ പതിഞ്ഞിട്ടുണ്ട്.
ഈ സമയം ഉടമയെകൂടാതെ ഒരു ജീവനക്കാരന്‍ മാത്രമേ ജ്വല്ലറിയില്‍ ഉണ്ടായിരുന്നുളളു. താലി ലോക്കറ്റ് എന്നിവ അടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് ട്രേയില്‍ ഉണ്ടായിരുന്നത്. കവര്‍ച്ചാ സംഘത്തിന്‍റെ കയ്യില്‍ നിന്ന് വീണുപോയ സിം ഇല്ലാത്ത മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിക്കുന്നുണ്ട് . സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു.

