തൃശൂര്‍ :കുന്നംകുളം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നന്ദൻ പിടിയില്‍. തൃശൂര്‍ കുന്ദംകുളത്ത് നിന്ന് 6-10 -2020 ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്. ബസില്‍ കയറി ജില്ല വിട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിൻ്റെ പിടിയിലായത്. ഇയാളെ കുന്ദംകുളം എസിപി ഓഫീസിലേക്ക് കൊണ്ടുപോയി.
നന്ദനാണ് സനൂപിനെ കുത്തിയതെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ് നന്ദന്‍ കുത്തിയത്. എഫ്‌ഐആറിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ ഇയാൾ സനൂപിനെ കുത്തുകയും തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തെന്നും പൊലീസ് പറയുന്നു.
രണ്ട് മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ നന്ദന്‍ വിദേശത്തേക്ക് മടങ്ങിയേക്കും എന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
രാവിലെ പോലീസ് നന്ദന്റെ പോര്‍കുളത്തുളള ഭാര്യവീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്നും നന്ദന്റെ പാസ്പോര്‍ട്ട് അടക്കമുളള രേഖകള്‍ പിടിച്ചെടുത്തു.
പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ഒരുക്കി നല്‍കിയ രണ്ടുപേരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു
കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് കടന്നിരുന്നു. ഒളിവിലായ നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ ജില്ല വിട്ടു പോകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി പോലീസ് വിരിച്ച വലയിലാണ് അകപ്പെട്ടത്.

