കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ എഫ് ഐ ആറിൽ പ്രതിപാദിച്ച കുറ്റങ്ങൾ പ്രതികൾ ചെയ്തതിനുള്ള തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് വിചാരണ കോടതി.
അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്ന് കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നൽകി. കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് കോടതി നിർദ്ദേശം.എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി എൻഐഎയോട് നിർദേശിച്ചു. സ്വർണക്കടത്തിൽ ലാഭം ഉണ്ടാക്കിയവർ, അവരുടെ ബന്ധങ്ങൾ എന്നിവ വ്യക്തമാക്കുന്ന പ്രത്യേക പട്ടികയും ഉടനടി നൽകണം.
സന്ദീപിന്റെ രഹസ്യ മൊഴിയെടുക്കാൻ എൻഐഎ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും
ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.