ന്യൂ ഡൽഹി: കർഷകർക്ക് ബഹുമാനം ലഭിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില കിട്ടുകയും ചെയ്യുന്ന അവരുടെ ക്ഷേമത്തിൽ കേന്ദ്രീകരിച്ചിട്ടുള്ള പാതയിലൂടെയാണ് കാർഷികാധിഷ്ഠിത ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്വി. യുപിയിലെ മൊറാദാബാദിലെ ലോധിപൂരിൽ “കിസാൻചൗപലിൽ” കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെ അഭിവൃദ്ധിക്കും ശാക്തീകരണത്തിനുമുള്ള ചരിത്രപരമായ നടപടിയാണ് കാർഷിക പരിഷ്കരണ നിയമങ്ങളെന്ന് ശ്രീ നഖ്വി പറഞ്ഞു. മിനിമം താങ്ങുവിലയും സർക്കാർ സംഭരണവും തുടര്‍ന്നും ഉറപ്പാക്കും. ഈ നിയമങ്ങൾ കർഷകർക്ക് അവരുടെ വിളകൾ സംഭരിക്കുന്നതിനും വിൽക്കുന്നതിനും സ്വാതന്ത്ര്യം നൽകുകയും ഇടനിലക്കാരുടെ പിടിയിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യും. “ഒരു രാഷ്ട്രം, ഒറ്റ വിപണി” എന്ന സ്വപ്നമാണത്.