കൊല്ലം: വെള്ളിമണ്‍ – ഞാറവിള – മഞ്ചാടിമൂല തീരദേശറോഡ് നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുയായിരുന്നു മന്ത്രി. റോഡുപണി അടുത്ത ദിവസം തന്നെ തുടങ്ങണമെന്നും കാലതാമസം വരരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ചടങ്ങില്‍ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികളായ ടി സുരേഷ്‌കുമാര്‍, എസ് വിശ്വനാഥന്‍പിള്ള, കയര്‍ ഫെഡ് ഡയറക്ടര്‍ എസ് എല്‍ സജികുമാര്‍, എല്‍ തോമസ്, സി സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8346/Road-inauguration.html