കിന്‍വെര്‍: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 44 മാസത്തിനുശേഷം ഭര്‍ത്താവ് ജയില്‍ മോചിതനാകുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ്മിഡിലെ കിന്‍വെര്‍ എന്ന സ്ഥലത്ത് നതാലി കൊറോലി എന്ന 26 കാരിയുടെ കൊലപാതകത്തിലാണ് കോടീശ്വരനായ ജോണ്‍ ബ്രോഡ് ഹെര്‍ട്സ് എന്ന 42 കാരനെ ജയില്‍ മോചിതനാക്കുന്നത്. 2016 ലാണ് കിന്‍വെറിലെ ഒരു ആഡംബര വീട്ടില്‍ ഇവര്‍ ഒന്നിച്ച് താമസമാരംഭിക്കുന്നത്. ഇവിടെ 2016 ഡിസംബറില്‍ വീട്ടിലെ പടിക്കെട്ടിന് താഴെ രക്തത്തില്‍ കുളിച്ച നിലയില്‍ നതാലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കറുത്ത വസ്ത്രമായിരുന്ന ശരീരത്തില്‍ ഉണ്ടായിരുന്നത്. 40ഓളം മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. മാറിടത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു.
ഗ്രേഡ് 1 ല്‍ പെട്ട കൊലപാതകമായി പോലീസ് കേസ് രജി്റ്റര് ചെയ്യുകയും ചെയ്തിരുന്നു. ജോണ്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. സംഭവ ദിവസം വീട്ടില്‍ ഒരു പാര്‍ട്ടി നടന്നിരുന്നുവെന്നും പാര്‍ട്ടിക്കുശേഷം പ്രാകൃതമായ രീതിയില്‍ നതാലിയുമായി ജോണ്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും ബീയര്‍ ബോട്ടിലുകളും നിലം തുടക്കുന്ന യന്ത്രങ്ങളും ലൈംഗിക ബന്ധത്തിന് ഉയോഗിച്ചിരുന്നുവെന്നും ജോണ്‍ കോടതിയില്‍ പറഞ്ഞു.
തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരം പ്രകൃതമായ ലൈംഗിക ബന്ധത്തിന് നതാലിയ മുതിര്‍ന്നതെന്ന് വിചാരണ വേളയില്‍ ഇയാള്‍ വാദിച്ചു. നദാലിയുടെ കൊലപാതകം അറിഞ്ഞുകൊണ്ട് നടത്തിയ ഒരു സംഭവമല്ലെന്നും ഇയാള്‍ വാദിച്ചു. തനിക്കെതിരെയുളള ചാര്‍ജുകള്‍ ലളിതമാക്കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഈ വാദങ്ങളെയെല്ലാം പ്രോസിക്യൂഷന് എതിര്‍ത്തെങ്കിലും കോടതി ജോണിന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അതിനാല്‍തന്നെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് 44 മാസത്തെ ശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്.
അതേസമയം ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ് മരിച്ച നതാലിയുടെ കുടുംബം. നതാലിയുടെ ഇരട്ട സഹോദരി ഗിമ്മ ആന്‍ഡ്രൂസ് കേസില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും ബ്രിട്ടീഷ് നീതിവ്യവസ്ഥ പരാജയപ്പെട്ടെന്നും ആരോപിക്കുന്നു. തന്റെ സഹോദരി ഇത്തരം കാര്യങ്ങള്‍ക്ക് നില്‍ക്കില്ലെന്നും ഇവര്‍ വാദിക്കുന്നു. വിചാരണക്കാലം ഒഴിവാക്കിയാല്‍ വെറും 22 മാസമാണ് ഇയാള്‍ ജയിലില്‍ കിടന്നത്. .ഇതെങ്ങനെ നീതിയാകുമെന്നും അവര്‍ ചോദിച്ചു.
എന്തായാലും ഭാര്യയെ കൊലപ്പെടുത്തിയ കേസുകളില്‍ ഭര്ത്താക്കന്മാര് പ്രാകൃത സെക്സ് എന്ന വാദം ഉപയോഗിക്കുന്നതിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം ഉയരുകയാണ്. ഇതുവരെ ബ്രിട്ടീഷ് കോടതിയിലെ 2000 കേസുകളിലെങ്കിലം പ്രാകൃതമായ സെക്സ് എന്ന വാദം കേസില്‍ നിന്നും രക്ഷപെടാന്‍ ഉയര്‍ത്തിയിട്ടുണ്ട് എന്നതാണ് ഇതുസംബന്ധിച്ച ഓണ്‍ ലൈന്‍ ക്യാംബയിനുകള് പറയുന്നത്.

