പാട്‌ന: ദളിത് നേതാവ് ശക്തിമാലിക്ക് (37) വെടിയേറ്റ് മരിച്ചു. പൂര്‍ണ്ണിയിലെ വീടിനുളളില്‍ വെടിയറ്റനിലയേിലാണ് കാണപ്പെട്ടത്. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇദ്ദേഹം ആരോപണമുയര്‍ത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആര്‍ജെഡി എസ്.സി -എസ്ടി സെല്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു. .
ബൈക്കിലെത്തിയ മൂന്നുപേര്‍ വീട്ടില്‍ കടന്ന് ഉറങ്ങി കിടക്കുകയായിരുന്ന മാലിക്കിനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്ന് പറയുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട് .

