അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു

ബാകു: അര്‍മേനിയന്‍ സൈന്യം തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് അസര്‍ബൈജാന്‍. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം മരിച്ചു വീണിട്ടുണ്ട്.അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ- കരാഭാഖ് പ്രദേശത്തിന്റെ അധികാരം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ അസര്‍ബൈജാനാണ് ആക്രമണം തുടങ്ങിയത്.

വെടി നിര്‍ത്തലിന് ഇരു രാജ്യങ്ങളും സന്നദ്ധമാകണം എന്ന് ഐക്യ രാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കി സൈനികമായി ഇടപെട്ടതോടെ വരും ദിവസങ്ങളില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →