ഭോപ്പാൽ: ഭർത്താവിനെ മർദ്ദനത്തിനിരയായ ഗർഭിണിയായ സ്ത്രീ പരാതി നൽകുന്നതിനായി ജമാൽപുര പോലീസ് സ്റ്റേഷൻ മുതൽ വനിതാ പോലീസ് സ്റ്റേഷൻ വരെ അലഞ്ഞു തിരിഞ്ഞു നടന്നു. ഭോപ്പാൽ പുതലീഘർ സ്വദേശി റൂബിനയുടെ 20 വയസ്സായ മകളാണ് ഭർത്താവ് സുഹൈലിന്റെ മർദ്ദനത്തിന് ഇരയായത്. 02-10-2020 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീധനമാവശ്യപ്പെട്ട് ആയിരുന്നു മർദ്ദിച്ചത്.
2019 ജൂലൈ മാസത്തിലാണ് ആണ് ഇവരുടെ വിവാഹം നടന്നത്. സ്ത്രീധനം നൽകാൻ കഴിവില്ല എന്ന് വിവാഹത്തിനു മുമ്പേ ഭർത്താവിൻറെ വീട്ടുകാരെ അറിയിച്ചതാണ്. സ്ത്രീധനം വേണ്ട പെൺകുട്ടിയെ തന്നാൽ മതി എന്നാണ് സുഹൈൽ ഭാര്യ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ വിവാഹത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. കടമെടുത്തും ബന്ധുക്കളുടെ കയ്യിൽ നിന്നും വാങ്ങിയും കഴിവു പോലെ നൽകി. എന്നാൽ തുടർന്നും മകൾ പീഡനം സഹിച്ചു വരികയായിരുന്നു എന്ന് അമ്മ റുബീന പറയുന്നു.
വെള്ളിയാഴ്ച രാത്രി സുഹൈൽ അമ്മയുടെ നിർദ്ദേശമനുസരിച്ച് യുവതിയെ അടിക്കാൻ തുടങ്ങി. ‘നീ ദിവസം മുഴുവൻ ഉറങ്ങി കൊണ്ടിരിക്കും. നിൻറെ വയറ്റിൽ പെൺകുട്ടിയാണ് ഉള്ളത്. അതിനെ ഇല്ലാതാക്കണം പെൺകുട്ടിയുടെ ചെലവ് എനിക്ക് താങ്ങാനാവില്ല.’ എന്ന് പറഞ്ഞ് യുവതിയുടെ വയറ്റിൽ ചവിട്ടി. യുവതി തൻറെ മുറിയിൽ കയറി വാതിലടച്ചു. 100-ൽ വിളിച്ച് പരാതി പറഞ്ഞു. യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ സുഹൈലും കുടുംബവും സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയതോടെ വീണ്ടും അക്രമം തുടങ്ങി യുവതിയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.
യുവതി ജമാൽ പുര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ രാത്രിസമയത്ത് പരാതി എടുക്കാനാവില്ല എന്നായിരുന്നു പോലീസിനെ മറുപടി.അവിടെ നിന്ന് വനിതാ പോലീസ് സ്റ്റേഷനിൽ ചെന്നു. അവിടെ വാതിൽ പോലും തുറക്കാൻ തയ്യാറായില്ല. സെക്യൂരിറ്റി ഗാർഡ് വന്ന് രാവിലെ വരാൻ പറഞ്ഞു. രാത്രി കേസ് രജിസ്റ്റർ ചെയ്യാൻ ആകില്ല എന്നായിരുന്നു മറുപടി.
രാത്രി തന്നെ യുവതി മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ വിളിച്ച് പരാതി നൽകി. നേരം വെളുക്കുന്നത് വരെ പോലീസ് സ്റ്റേഷനിലെ മുമ്പിൽ തന്നെ ഇരുന്നു. ശനിയാഴ്ച പുലർച്ചെ ജമാൽപുര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉച്ചയോടെ മെഡിക്കൽ പരിശോധനയ്ക്കായി അയച്ചു.
24 മണിക്കൂറും എഫ്ഐആർ ആർ ആർ എടുക്കണമെന്നാണ് നിർദ്ദേശം എന്ന് എസ് പി ജഹാംഗീർബാദ് അബ്ദുൾ അലീം പറഞ്ഞു. വനിതാ സെല്ലിൽ രാത്രി പരാതി എന്തുകൊണ്ട് എടുത്തില്ല എന്നുള്ളത് അന്വേഷണ വിധേയമാക്കുമെന്നും അറിയിച്ചു.

