മണാലി: ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 9.02 കിലോമീറ്റര്‍ തുരങ്കത്തിന്റെ സൗത്ത് പോര്‍ട്ടലില്‍ നിന്ന് നോര്‍ത്ത് പോര്‍ട്ടലിലേക്ക് യാത്ര ചെയ്തു. ഇതിന്റെ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണാലിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് 3,060 മീറ്റര്‍ ഉയരത്തില്‍ തുരങ്കത്തിന്റെ സൗത്ത് പോര്‍ട്ടല്‍ സ്ഥിതിചെയ്യുന്നത്. നോര്‍ത്ത് പോര്‍ട്ടല്‍ 3,071 മീറ്റര്‍ ഉയരത്തില്‍ സിസ്സുവിലെ ടെല്ലിംഗ് ഗ്രാമത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാതയാണിത്. അതിര്‍ത്തിയിലെ വികസനത്തില്‍ അടല്‍ തുരങ്കം ശക്തി പകരുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. തുരങ്കപാതയുടെ ഗുണം ലഭിക്കുക സാധാരണക്കാര്‍ക്കും സൈന്യത്തിനുമാണ്. വികസനത്തിനൊപ്പം ദേശ സുരക്ഷയും മുഖ്യമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. കനത്ത മഞ്ഞുവീഴ്ച കാരണം എല്ലാ വര്‍ഷവും ആറുമാസത്തോളം താഴ്വര ഒഴിഞ്ഞു കിടക്കാറാണ് പതിവ്. 10 വര്‍ഷമെടുത്താണ് തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കിയത്