പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തിൽ കയറിപ്പിടിച്ചത് ശരിയായില്ല. ഖേദപ്രകടനവുമായി നോയിഡ പോലിസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ കേറി പിടിച്ച സംഭവത്തില്‍ നോയിഡ പൊലീസ് ഖേദം പ്രകടിപ്പിച്ച്‌ വാർത്താ കുറിപ്പിറക്കി

സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയെ അനകൂലിക്കുന്നില്ലെന്ന് വാര്‍ത്താകുറിപ്പിലൂടെ പൊലീസ് അധികൃതര്‍ അറിയിച്ചു.

കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ വിട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു പോലീസുകാരൻ അപമര്യാദയായി പെരുമാറിയത്.

സംഭവത്തിൽ പൊലീസുകാരന്‍ പരസ്യമായി ഖേദം പ്രകടനം നടത്തുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറിയിച്ചു.
അനേഷണ ചുമതല ഡി.സി.പി മുതിര്‍ന്ന ഉദ്യോഗസ്ഥക്കാണ് നൽകിയത്.

3 -10 -2020 ശനിയാഴ്ച നോയിഡയില്‍ വെച്ചാണ് പ്രിയങ്കയുടെ നേര്‍ക്ക് പൊലീസിന്‍റെ കൈയേറ്റം ഉണ്ടായത്. നോയിഡ ടോള്‍ ഗേറ്റിന് സമീപം കോൺഗ്രസ് പ്രവർത്തകർക്കു നേരെ ലാത്തിച്ചാർജ് നടന്നപ്പോൾ വാഹനത്തില്‍ നിന്ന് ഇറങ്ങിയ പ്രിയങ്ക പ്രവര്‍ത്തകരെ രക്ഷിക്കാനായി പൊലീസിന് മുമ്പില്‍ കയറി നിന്നു. ആ സന്ദർഭത്തിൽ ഒരു പൊലീസുകാരന്‍ പ്രിയങ്ക ധരിച്ചിരുന്ന കുര്‍ത്തയില്‍ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് തള്ളുകയും ചെയ്യുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ പുറത്തു കൊണ്ടുവന്നു .ഇതോടെ പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടർന്നാണ് ഖേദ പ്രകടനം ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →