കൊൽക്കത്ത: കീറ്റോ ഡയറ്റിൽ വൃക്ക തകരാറിലായതിനെ തുടർന്ന് ബംഗാളി നടി മിശ്തി മുഖർജി (22) അന്തരിച്ചു. 02-10-2020 വെള്ളിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കീറ്റോ ഡയറ്റിൽ ആയിരുന്നു എന്ന നടിയുടെ വൃക്കത്തകരാറ് സംഭവിച്ചിരുന്നു എന്നും ഒരുപാട് വേദന സഹിച്ചിരുന്നു എന്നും ഒന്നും ബന്ധുക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
2012-ൽ പുറത്തിറങ്ങിയ ലൈഫ് കി തോ ലെഗ് ഗയി എന്ന ചിത്രത്തിലാണ് ബോളീവുഡിലെ അഭിനയത്തിന് തുടക്കം കുറിച്ചത്. 2013-ൽ മേം കൃഷ്ണ ഹും എന്ന സിനിമയിൽ പ്രത്യേക ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ 2014 മുംബൈയിലുള്ള ഉള്ള അവരുടെ വാടക വീട്ടിൽ നിന്ന് അശ്ളീല സിഡികൾ കണ്ടെത്തിയത് വിവാദ വിഷയമായിരുന്നു. മിശ്തിയുടെ സഹോദരനും അച്ഛനും ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ജാമ്യത്തിലിറങ്ങുകയാണുണ്ടായത്.

