രാഹുലും പ്രിയങ്കയും ഹത്രാസിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക്, ആദ്യം തടഞ്ഞെങ്കിലും പിന്നീട് വഴങ്ങി ഉത്തർ പ്രദേശ് പൊലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും വീണ്ടും പുറപ്പെട്ടു. 03/10/20 ശനിയാഴ്ച ഉച്ചയോടെയാണ് എ ഐ സി സി ആസ്ഥാനത്തു നിന്നും നേതാക്കൾ പുറപ്പെട്ടത്. പ്രിയങ്ക ഓടിയ്ക്കുന്ന കാറിലാണ് രാഹുൽ ഗാന്ധിയുള്ളത്.

കോൺഗ്രസ് നേതാക്കളെ തടയാൻ പൊലീസിൻ്റെ വൻ സന്നാഹം തന്നെ ഉത്തർ പ്രദേശ് അതിര്‍ത്തിയിൽ നിലയുറപ്പിച്ചിരുന്നു എങ്കിലും പിന്നീട് പൊലീസ് വഴിമാറി.

Read more… നട്ടെല്ലിന് ഒടിവില്ല, നാവ് മുറിഞ്ഞിട്ടില്ല, ബലാൽസംഗത്തിന് ഇരയായതിനു മതിയായ തെളിവുകൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ല ഇതെല്ലാമാണ് പോലീസിൻറെ വാദം. ഇത് പ്രതികളെ സഹായിക്കാനോ ?

അതേ സമയം ശനിയാഴ്ച ഉച്ചയോടെ ഉത്തർപ്രദേശ് പൊലീസ് മേധാവി പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ഡി.ജി.പിയുടെ മുൻപിൽ കുടുംബാംഗങ്ങൾ പൊട്ടിക്കരഞ്ഞതായാണ് ലഭ്യമാകുന്ന റിപ്പോർട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →