തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ച വിവാദത്തെത്തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമകൃഷ്ണനെ ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്ഥിതിമോശമായതോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉറക്കഗുളിക കഴിച്ചാണ് അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയത്.
വിഷയത്തില്‍ കെപിഎസി ലളിത നടത്തിയത് കൂറുമാറ്റമാണെന്ന് സൂചിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആത്മഹത്യാശ്രമം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറൽ ആണ്. അവരുമായി ഞാൻ 8 ഓളം ‘ തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതൽ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാൻ വിളിച് സംസാരിച്ചതടക്കം ഫോൺ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാൻ സർക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്. ഞാൻ പു.ക.സയിലെയും PK S യിയിലെയും അംഗമാണ്.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത നര്‍ത്തകനുമാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. രാമകൃഷന് ഓണ്‍ലൈന്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചത് അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായ ജാതിവിവേചനമാമെന്ന് സൂചിപ്പിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

