റായിപ്പൂര്‍: ഏഴു വർഷമായി തുടരുന്ന പിതാവിൻ്റെ ലൈംഗിക പീഡനത്തിൽ സഹികെട്ട് പതിമൂന്നും ഇരുപത്തിയൊന്നും വയസുള്ള പെൺമക്കൾ പോലിസിൽ അഭയം തേടി.
ചത്തീസ്ഗഡിൽ നടന്ന സംഭവത്തിൽ പെണ്‍കുട്ടികളുടെ പരാതിയെ തുടർന്ന് അച്ഛനായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഇയാളെ റിമാൻ്റ് ചെയ്തു.
പെൺകുട്ടികളുടെ സഹോദരൻ വനിതാ ഹെൽപ് ലൈനിൽ വിളിച്ചറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അച്ഛനും രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന കുടുംബത്തിലാണ് പീഡനം നടന്നത്. ഇവരുടെ അമ്മ ഏഴ് വർഷം മുമ്പ് വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. തുടർന്നാണ് പിതാവിൻ്റെ ഉപദ്രവം ആരംഭിച്ചത്.
വനിതാ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരും പൊലീസിന്റെ പ്രത്യേക രക്ഷ സംഘവും കൗണ്‍സിലിംഗ് നല്‍കിയതിനെ തുടർന്നാണ് പെൺകുട്ടികൾ പിതാവിൻ്റെ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
പെൺകുട്ടികൾ കുളിമുറിയില്‍ പലപ്പോഴും പിതാവ് അതിക്രമിച്ച് കയറുമായിരുന്നു എന്ന് അവർ പോലീസില്‍ മൊഴി നല്കി.
പിതാവിനെ ഭയന്ന് ഇക്കാര്യം പെൺ കുട്ടികൾ പരസ്പരം വെളിപ്പെടുത്താൻ പോലും ഭയന്നു. ഒടുവിൽ പെണ്‍കുട്ടികളുടെ നിസഹായവസ്ഥ മനസിലാക്കിയ സഹോദരൻ ഹെല്‍പ്പ് ലൈനിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.
സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോൾ പെൺകുട്ടികൾ കഴിയുന്നത്.

