ലഖ്‌നൗ: ഉത്തര്‍ പ്രദേശ് ഉപ മുഖ്യമന്തി കേശവ് പ്രസാദ് മൗര്യക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഒക്ടോബര്‍ 2 വെളളിയാഴ്ചയാണ് മൗര്യക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ താന്‍ പരിശോധന നടത്തുകയുണ്ടായെന്നും തുടര്‍ന്ന് തനിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് പരിശോധനക്ക് വിധേയനാകണമെന്നും അദ്ദേഹം പറഞ്ഞു
ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് കോവിഡ് സ്ഥിരീകരിച്ചു
